ആതിരനിലാ പൊയ്കയിൽ
ശ്രുതിലയ തരംഗിണി
Aathiranilaa poykayil (Shruthilaya Tharangini)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംരാജാമണി
ഗാനരചനപി കെ ഗോപി
ഗായകര്‍കെ ജെ യേശുദാസ്
രാഗംജോഗ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:09.
�"Aathiranilaapoykayil..,neeraadiporum..,


ആതിരനിലാപ്പൊയ്കയില്‍ നീരാടിപ്പോരും
രാജഹംസമേ കണ്ടുവോ ... നീ
ഇന്ദുപുഷ്പ കേസരങ്ങളില്‍
പ്രേമപാര്‍വണേന്ദുവിന്‍ ആദ്യ ചുംബനങ്ങളില്‍
കേളിയാടുമോളവും ആവണിപ്പൊന്‍ തീരവും
നീ കണ്ടുവോ
(ആതിരനിലാ)

തൂ അമൃതൊഴുകും ദലമുകുളം തേടും തുമ്പീ
പൂഞ്ചിറകുകളില്‍ പുളകവുമായ് പാടുന്നു
രാഗസരോവരമിളകുമ്പോള്‍
പാദസരങ്ങള്‍ കിലുങ്ങുമ്പോള്‍
ഭാവസാന്ദ്രമാര്‍ന്നൊരാത്മ ഗീതകം നീ കേട്ടുവോ
(ആതിരനിലാ)

രാക്കിളിയിണകള്‍ കുളിര്‍ പൊഴിയും മഞ്ഞില്‍ മുങ്ങി
തേന്‍ കൂടുകളില്‍ പ്രണയവുമായ്‌ പാടുന്നു
കാതരയാമിനി കടമിഴിയില്‍
കാദംബരമധു ചൊരിയുമ്പോള്‍
രാസലീലയാടുമാത്മഗീതകം നീ കേട്ടുവോ
(ആതിരനിലാ)‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts