ദൈവമേ കാത്തുകൊൾകങ്ങു
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
Daivame Kathukolkangu (Oru Jathi Oru Matham Oru Dhaivam Manushyanu)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനശ്രീനാരായണ ഗുരു
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:32.
 
ദൈവമേ കാത്തുകൊള്‍കങ്ങു കൈവിടാതിന്നു ഞങ്ങളെ
നാവികന്‍ നീ ഭവാബ്ധിക്കൊരാവിവന്‍തോണി നിന്‍ പദം
(ദൈവമേ )

ഒന്നൊന്നായെണ്ണിയെണ്ണിത്തൊട്ടെണ്ണം പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം നിന്നിലസ്പന്ദമാകണം

അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍
ആഴിയും തിരയും കാറ്റും ആഴവും പോലെ ഞങ്ങളും
മായയും മഹിമയും നീയുമെന്നുള്ളിലാകണം

നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ സൃഷ്ടിയ്ക്കുള്ള സാമഗ്രിയായതും
നീയല്ലോ മായയും മായാവിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി സായൂജ്യം നല്‍കുമാര്യനും

നീ സത്യം ജ്ഞാനമാനന്ദം നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറല്ലോതും മൊഴിയും ഓര്‍ക്കില്‍ നീ
അകവും പുറവും തിങ്ങും മഹമാവാര്‍ന്ന നിന്‍ പദം
പുകഴ്ത്തുന്നു ഞങ്ങളങ്ങേ ഭഗവാനേ ജയിയ്ക്കുക

ജയിയ്ക്കുക മഹാദേവ ദീനാവനപരായണ
ജയിയ്ക്കുക ചിദാനന്ദ ദയാസിന്ധോ ജയിയ്ക്കുക
ആഴമേറും നിന്മഹസ്സാമാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം.
(ദൈവമേ ) (2)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts