അയ്യൻ അയ്യനയ്യപ്പാ
അയ്യപ്പ ഗാനങ്ങള്‍ വാല്യം VII
Ayyan Ayyanayyappa (Ayyappa Gaanangal Vol VII)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംവിദ്യാധരൻ
ഗാനരചനഹരി കുടപ്പനക്കുന്ന്
ഗായകര്‍കെ ജെ യേശുദാസ്
രാഗംജോഗ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:37.




അയ്യന്‍ അയ്യനയ്യപ്പാ സ്വാമീ
വില്ലാളിവീരനാം അയ്യപ്പാ
മല മാമല നീലിമലമേലേ
ശബരിമലമേല്‍ വാഴുന്ന
കലിയുഗവരദാ അയ്യപ്പാ
കാനനവാസാ അയ്യപ്പാ
(അയ്യന്‍)

ശരണം ശരണം
ശരണം ശരണം തവചരണം
തവചരണം സ്വാമീ എന്‍ ശരണം
(അയ്യന്‍)

പേരില്ലാത്തൊരീ പുരുഷാരം
ആര്‍ക്കും പേരുണ്ടെന്നാലൊന്നുമാത്രം
അതു നിന്‍ നാമം അയ്യപ്പനാമം
ആ നാമമൊന്നേ നാവിലുള്ളൂ സ്വാമീ
ആ നാമമൊന്നേ നാവിലുള്ളൂ...

ശരണം ശരണം
ശരണം ശരണം തവചരണം
തവചരണം സ്വാമീ എന്‍ ശരണം
(അയ്യന്‍)

മതവര്‍ഗ്ഗഭേദങ്ങളില്ലല്ലോ
ആര്‍ക്കും മതമുണ്ടെന്നാലൊന്നുമാത്രം
അതു ഭക്തരെന്ന മതമല്ലോ
ആ ബോധമൊന്നേ മനസ്സിലുള്ളൂ സ്വാമീ
ആ ബോധമൊന്നേ മനസ്സിലുള്ളൂ...

ശരണം ശരണം
ശരണം ശരണം തവചരണം
തവചരണം സ്വാമീ എന്‍ ശരണം
(അയ്യന്‍)

മാര്‍ഗ്ഗങ്ങളെത്രയീ കാനനത്തില്‍
ആര്‍ക്കും ലക്ഷ്യമെന്നാലൊന്നുമാത്രം
അതു നിന്റെ പുണ്യസന്നിധാനം
സന്നിധിയൊന്നേ മുന്നുലുള്ളൂ സ്വാമീ
സന്നിധിയൊന്നേ മുന്നിലുള്ളൂ...

ശരണം ശരണം
ശരണം ശരണം തവചരണം
തവചരണം സ്വാമീ എന്‍ ശരണം
(അയ്യന്‍)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts