വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | ശ്രീകുമാരൻ തമ്പി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ഭാവപ്രിയ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:38.
കാടാമ്പുഴയില്‍ വാഴും ഭഗവതി കരുണാമയി നീയേ... കാണാമറയത്തമരുമ്പോഴും കാഴ്ച തരുന്നവളേ... നാളികേരം മുട്ടും താളം കേള്ക്കാനണയുന്നു നന്മതിന്മകളന്വേഷിക്കും ഞങ്ങടെ വ്യാമോഹം (കാടാമ്പുഴ) സര്‍വ്വ മന്ത്രാത്മികേ സര്‍വ്വ തന്ത്രാത്മികേ സര്‍വ്വ യന്ത്രാത്മികേ നാദാത്മികേ കാത്തുകൊള്ളുകയമ്മേ നീയീ കണ്ണീര്ക്കൂടുകളെ... പാതിവഴിയില്‍ താളംതെറ്റും പാപച്ചുമടുകളെ... (കാടാമ്പുഴ) സര്‍വ്വ വര്‍ണ്ണാത്മികേ സര്‍വ്വ ശബ്ദാത്മികേ സര്‍വ്വ വിശ്വാത്മികേ പീഠാത്മികേ... മുട്ടിനോക്കുകയമ്മേ നീയീ കല്പമരക്കായ്കള്... തീര്ത്ഥമാക്കുക കനിവാലമ്മേ ഞങ്ങടെ വേദനകള്‍... (കാടാമ്പുഴ) | |