ഓർമ്മകളിൽ ഞാറ്റുവേല
ചൈത്ര ഗീതങ്ങൾ
Ormakalil Njattuvela (Chaithra Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംശരത്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ചിത്ര
രാഗംകോശലം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:43.

ഓര്‍മ്മകളില്‍ ഞാറ്റുവേലക്കിളികള്‍ പാടി വീണ്ടും
ഓര്‍മ്മകളില്‍ നമ്മളോണപ്പാട്ടു പാടി വീണ്ടും (2)
മഞ്ഞവെയില്‍ പൂത്തുലയും മഞ്ജിമ നുകര്‍ന്നു
കന്നിവയല്‍ വക്കില്‍ നമ്മള്‍ കൈകള്‍ കോര്‍ത്തിരുന്നു
(ഓര്‍മ്മകളില്‍ ....)

കണ്ണടച്ചു കൈകള്‍ നീട്ടി നില്‍ക്കുകെന്നു ചൊല്ലി
എന്‍ കൈ നിറയെ കുപ്പിവള ചാര്‍ത്തി നീ ചിരിച്ചു (2)
ധന്യലജ്ജയാര്‍ന്നു നിന്ന എന്റെ കാതിലപ്പോള്‍
എന്തു ഭംഗി എന്ന നിന്റെ മന്ത്രമൊഴി കേട്ടു
(ഓര്‍മ്മകളില്‍ ....)

കാറ്റിലാടും പൂക്കളോടൂ നാം കളി പറഞ്ഞു
ആ പാട്ടുപാടും കിളികളോടു നാം കഥ പറഞ്ഞു (2)
പിന്നെയെന്നോ യാത്ര ചൊല്‍വാന്‍ മാത്രമായ് നീ വന്നു
ഒന്നുമോതാനായിടാതെ കൈകള്‍ കൂട്ടി നിന്നു
(ഓര്‍മ്മകളില്‍ ....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts