ദൈവം നിരുപമസ്നേഹം
സ്നേഹപ്രവാഹം
Daivam Nirupama Sneham (Sneha pravaham)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഡോ ജസ്റ്റിൻ പനക്കൽ
ഗാനരചനബ്രദർ ജോസഫ് പറംകുഴി
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 15 2016 05:56:36.





ദൈവം നിരുപമ സ്നേഹം
സ്നേഹം നിറയും നിർജ്ജരിയല്ലോ
നിറയേ പൂക്കും കരകളുയർത്തും
നിർമ്മലനീർച്ചോല
സ്നേഹം നിരുപമസ്നേഹം
( ദൈവം നിരുപമസ്നേഹം...)

കാടുകൾ മേടുകൾ മാനവ സരണികൾ
പുണർന്നു പുൽകുമ്പോൾ
കുന്നുകൾ കുഴികളുയർച്ചകൾ താഴ്ച്ചകൾ
ഒരുപോൽ പുഷ്പിക്കും
സ്നേഹം നിരുപമ സ്നേഹം
ദൈവം നിരുപമ സ്നേഹം
ദൈവം നിരുപമ സ്നേഹം ...
( ദൈവം നിരുപമസ്നേഹം...)

ദുഷ്ടൻ ശിഷ്ടൻ സമമായവിടുന്നുന്നതി പാർക്കുന്നു
മഞ്ഞും മഴയും വെയിലും പോലയതവരെയൊരുക്കുന്നു
സ്നേഹം നിരുപമ സ്നേഹം
ദൈവം നിരുപമ സ്നേഹം
ദൈവം നിരുപമ സ്നേഹം ...
( ദൈവം നിരുപമസ്നേഹം...)
സാഗര സമതല പർവ്വത നിരകള്‍
നിതരാം പാടുന്നു
സർവ്വേശ്വരനേ സദ്ഗുരുവേ നീ
സനാതന പ്രേമം
സ്നേഹം നിരുപമ സ്നേഹം
ദൈവം നിരുപമ സ്നേഹം
ദൈവം നിരുപമ സ്നേഹം ...
( ദൈവം നിരുപമസ്നേഹം...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts