ഈശോയെൻ ജീവാധിനായകാ
സ്നേഹപ്രവാഹം
Eesoyen Jeevadhi Naayaka (Sneha pravaham)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഡോ ജസ്റ്റിൻ പനക്കൽ
ഗാനരചനസിസ്റ്റർ മേരി ആഗ്നസ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:55.
 

ഈശോയെൻ ജീവാധിനായകാ
എൻ ആശകൾക്കാരാധ്യനായ നാഥാ
നീയെൻ സർവവുമെന്ന് ഓർത്തിടുമ്പോൾ
ഹാ എൻ ഹൃദയം തുടിച്ചീടുന്നു
ഹൃദയം തുടിച്ചീടുന്നു
(ഈശോയെൻ....)

നീ തന്നെയാണെന്റെ ജീവശക്തി
നീയല്ലാതസ്തിത്വമില്ലയെന്നിൽ
കണ്ണിനു കൗതുകം നിൻ ദർശനം
കാതിന്നു കോമളരാഗവും നീ
രാഗവും നീ..
(ഈശോയെൻ....)

നാവിന്നു നൽ പൂം പുതു മധുവും
നാഥാ നീയല്ലാതെ വേറെയില്ലാ
അത്യാശയോടെന്തേ ബുദ്ധി തേടും
സത്യവുമായതിൻ മാർഗ്ഗവും നീ
മാർഗ്ഗവും നീ
(ഈശോയെൻ....)






 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts