വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | ടി എസ് രാധാകൃഷ്ണന് |
ഗാനരചന | ആര് കെ ദാമോദരന്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:28:24.
സ്വാമിയുടെ കന്നിക്കാര് പേട്ടതുള്ളി അതിന്നു സ്വാമിയുടെ പഴമക്കാര്‍ കൂട്ടുതുള്ളി അംഗോപാംഗം ചായം തേച്ചു തുള്ളി അപ്പോള്‍ പൂങ്കാവനം ചവിട്ടാനനുമതി ചൊല്ലി സ്വാമി അനുമതി ചൊല്ലി (സ്വാമിയുടെ) കൊട്ടിലും പാട്ടിലും അയ്യപ്പശ്രുതിചേര്ന്ന പേട്ട ശാസ്താവിന്റെ മുന്നില്‍ താളപ്രപഞ്ചവും... കാലപ്രമാണവും... പൊള്ളിച്ച ഉള്ളുകള്‍ തിന്തകത്തോം മമതാ മതമേ തിന്തകത്തോം ഹരിഹരസുതനുടെ തിരുവടിപണിയുക പേട്ടതന് താളമായ് - പടരുക കലിയുഗവരദന് പുലിമലവാസന് കനിയുമേ ശരണമായ്... ബാങ്കിലും ശംഖിലും ഓംകാരശ്രുതിചേര്ന്ന ഭൂമി എരുമേലിതന്നില് വാവരുപള്ളിയും വലിയമ്പലശ്രീയും തൂവിയ ചിന്തകള്‍ തിന്തകത്തോം സമതാസ്വാമി തിന്തകത്തോം ഇരുമുടിയണിയുക തിരുനടയണയുക അയ്യനേ ആശ്രയം - അറിയുക പടിയുടെ മതിലക കൊടിമരമതെന്നുടെ ജന്മമേ ലക്ഷ്യമായ് (സ്വാമിയുടെ) | |