ഏതു രാഗത്തില്‍
അയ്യപ്പ ഗാനങ്ങള്‍ വാല്യം XVIII (പതിനെട്ടാം തിരുപ്പടി)
Ethu Raagathil (Ayyappa Gaanangal Vol XVIII (Pathinettaam Thiruppadi))
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹന കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:28.

ഏതു രാഗത്തിൽ
കീർ‌ത്തനം ചെയ്യേണ്ടു?
ഭൂതനാഥജനിവൈഭവം!
നാഥജനിവൈഭവം!
ജനിവൈഭവം!
വൈഭവം!
ഭവം!

ആയുർക്കച്ചേരി നീളുന്നു
അടിയന്നയ്യപ്പസംഗീതമാകുന്നു
തന്നാണ്ടു മുന്നാണ്ടു മലകയറ്റങ്ങൾ
തനിയാവർത്തനം കനിയുന്നു
സ്തുതികൾ ശരണശ്രുതിയിലാകുന്നു

ഇന്നേതു രാഗത്തിൽ
കീർ‌ത്തനം ചെയ്യേണ്ടു?
ഭൂതനാഥജനിവൈഭവം!

ദർശനം താനമേകുന്നു
ഹൃദയസ്പന്ദനം താളമാകുന്നു
ഖരഹരപ്രിയയിൽ സദിരു തീരുമ്പോൾ
ഹരഹരീലയം ഭവിക്കുന്നു
സ്തുതികൾ ശരണശ്രുതിയിലാകുന്നു

ഇന്നേതു രാഗത്തിൽ
കീർ‌ത്തനം ചെയ്യേണ്ടു?
ഭൂതനാഥജനിവൈഭവം!
നാഥജനിവൈഭവം!
ജനിവൈഭവം!
വൈഭവം!
ഭവം!


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts