പഞ്ചഭൂത
അയ്യപ്പഗാനങ്ങൾ XX (അയ്യപ്പ പാഹിമാം)
PanchaBhootha (Ayyappa Gaanangal XX (Ayyappa Paahimaam))
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംനാട്ട
ഗാനത്തിന്റെ വരികള്‍
Last Modified: January 06 2023 04:24:44.
പഞ്ചഭൂതനാഥനാണെന്‍ സ്വാമി അയ്യപ്പൻ‍, ദേവ-
പഞ്ചമലവാസനാണെന്‍ സ്വാമി അയ്യപ്പൻ‍
പഞ്ചഗവ്യശുദ്ധിയാണെന്‍ സ്വാമി അയ്യപ്പൻ‍, നെഞ്ചില്‍
പഞ്ചാക്ഷരീപഞ്ചാമൃതം എന്റെ അയ്യപ്പൻ
(പഞ്ചഭൂത...)

പെരുമയോടെ അടവിതന്നിലവതരിച്ചപ്പോള്‍, അയ്യൻ‍
എരുമേലി പുത്തന്‍വീട്ടില്‍ അതിഥിയായപ്പോള്‍
അവിലു നല്‍കി സല്‍ക്കരിച്ച വെള്ളാളരല്ലോ, ഞങ്ങള്‍
അവരിലുള്ള വിശ്വാസത്തിന്‍ തുള്ളാട്ടമല്ലോ
മഹിഷിയെ വീഴ്ത്തുന്ന മർദ്ദകൻ വാഴുന്ന
മാനസ തിന്തക തിമൃതകതോം (2)
ചമയങ്ങളുമായ് വന്ന് ശാസ്താംബലമുന്നിൽ നിന്ന്
ചോടുവെച്ച് പേട്ടതുള്ളൽ ആരംഭിച്ചേ

രുധിരമൂര്‍ന്നു വാര്‍ന്നു പണ്ട് കുളമുറന്നപ്പോള്‍, അയ്യൻ‍
രുദ്രതനയനദ്രിവാസന്‍ അഭയമായപ്പോള്‍
ആനന്ദക്കുമ്മി തീര്‍ത്ത നാട്ടുകാരല്ലോ, ഞങ്ങള്‍
അയ്യന്‍ താളമാവേശിച്ച പേട്ടകെട്ടല്ലോ
മണികണ്ഠൻ തിന്തക അയ്യപ്പൻ തിന്തക
മാമല തിന്തക തിമൃതകതോം (2)
അണിചേർന്നൊരു മേളത്തിൽ
തുണയാർന്നൊരു താളത്തിൽ
ആടി ആടി പാടി ഞങ്ങൾ ആഹ്ളാദിച്ചേ
(പഞ്ചഭൂത...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts