പൂജിയ്ക്കും
രാഗം ദേവരാഗം
Poojiykkum (Raagam Devaraagam)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംകെ എം ഉദയൻ
ഗാനരചനവിശ്വംഭരൻ തൃപ്പൂണിത്തുറ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംആഭോഗി
ഗാനത്തിന്റെ വരികള്‍
Last Modified: May 09 2024 10:26:23.
പൂജിയ്ക്കും കൈകളിൽ പുണ്യം പകരുന്ന
പൂർണ്ണേന്ദു ആണെന്നും ഗോപാലകൻ
യാചിക്കും ഭക്തന് പാൽക്കടൽ പാനകം
നേദിക്കും ദാനവാൻ ശ്രീ മുകുന്ദൻ
എന്നും ഗുരുവായൂരമരും ഗോപാലകൃഷ്ണൻ

വില്വ മംഗലത്തിന് രോഗ നിവൃത്തിയായി
രാധയ്ക്കനുരാഗ നിർവൃതിയായി
ആഗ്രഹിച്ചെത്തുവോർക്കാനന്ദ കണ്ണീരിൽ
ആറാട്ടു നൽകും അനാദിനാഥൻ
എന്നും ഗുരുവായൂരമരും ഗോപാലകൃഷ്ണൻ

കർമ്മവും ഭക്തിയും ജ്ഞാനവും നേടിടാൻ
കണ്ണന്റെ മുന്നിൽ നമിച്ചീടുകിൽ
കണ്ണിമിയ്ക്കാതെ കൽപ്പാന്തങ്ങളോളവും
കാത്തു രക്ഷിക്കും ത്രികാല ദേവൻ
എന്നും ഗുരുവായൂരമരും ഗോപാലകൃഷ്ണൻ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts