കൈ തൊഴുന്നേൻ
ശ്രീ ശുഭാനന്ദ ഗീതങ്ങൾ
Kai Thozhunnen (Sree Shubhananda Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജി ദേവരാജന്‍
ഗാനരചനബ്രഹ്മശ്രീ ആനന്ദജി ഗുരുദേവ തിരുവടികൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംബൗളി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:52.

കൈ തൊഴുന്നേന്‍ കൈ തൊഴുന്നേന്‍
സ്വര്‍ഗ്ഗീയ മുത്തേ കൈ തൊഴുന്നേന്‍...
(കൈ തൊഴുന്നേന്‍... )

സത്യവും നീതിയും ഞങ്ങള്‍ക്കരുളിയ
നിത്യനിലാവേ കൈ തൊഴുന്നേന്‍.. (സത്യവും.. )
ആത്മാവില്‍ ആനന്ദധാര ചൊരിയുന്ന
സ്നേഹ സ്വരൂപനെ കൈ തൊഴുന്നേന്‍... (ആത്മാവില്‍.. )
(കൈ തൊഴുന്നേന്‍... )

പുണ്യങ്ങളൊന്നായി രൂപം ധരിച്ചൊരു
പുണ്യാത്മാവേ കൈ തൊഴുന്നേന്‍.. (പുണ്യങ്ങളൊന്നായി.. )
ഞങ്ങളില്‍ ഭാഗ്യപ്രകാശം പരത്തിയ
മങ്ങാവിളക്കേ കൈ തൊഴുന്നേന്‍... (ഞങ്ങളില്‍.. )
(കൈ തൊഴുന്നേന്‍... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts