വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ടി കെ ആര് ഭദ്രന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | മോഹനം |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:02.
ആ ദിവ്യനാമം അയ്യപ്പാ ഞങ്ങൾ- ക്കാനന്ദദായക നാമം ആ മണിരൂപം അയ്യപ്പാ ഞങ്ങൾ- ക്കാപാദചൂഡ മധുരം അയ്യനയ്യപ്പസ്വാമിയേ നീയല്ലാതില്ലൊരു ശരണം (ആ ദിവ്യ...) ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളിടും ഏറ്റുമാനൂരപ്പന്മകനേ ഏഴാഴികള്‍ തൊഴും പാലാഴിയില്‍ വാഴും ഏകാക്ഷരീപതിസുതനേ അയ്യനയ്യപ്പസ്വാമിയേ നീയല്ലാതില്ലൊരു ശരണം (ആ ദിവ്യ...) ആ പുണ്യമാമല നിന് മല പൊന്മല ആശ്രിതര്‍ക്കഭയസങ്കേതം അതിലെ അനഘമാം പൊന്നമ്പലം പാരില്‍ ആളും അദ്വൈതവിദ്യാലയം അയ്യനയ്യപ്പസ്വാമിയേ നീയല്ലാതില്ലൊരു ശരണം (ആ ദിവ്യ...) | |