സർവ്വലോകൈക
ദേവീഗീതം - Vol II
Sarvalokaika (Devi Geetham - Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ എസ് ചിത്ര
രാഗംരേവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:05.
സര്‍വ്വലോകൈകജനനീ നീ
മൂകാംബികേ സകലവിദ്യാസരസ്വതീ
സര്‍വ്വക്ഷേമ മഹാലക്ഷ്മീ
സര്‍വ്വജനപ്രീതേ മഹാകാളീ

(സര്‍വ്വ)

അവിടുത്തെ തിരുമുമ്പില്‍ അറിയുന്നു ഞാനെന്നെ
അറിവിന്റെ നിറകുടമായ് വിളങ്ങീടുമെന്‍ ദേവീ
അലങ്കാരപൂജയില്‍ മന്ത്രങ്ങള്‍ ജപിക്കുമ്പോള്‍
അമ്മേ നിന്‍ ശിശുവാമെന്‍ ജന്മങ്ങള്‍ സഫലമായ്

(സര്‍വ്വ)

തവമൂലപ്രതിഷ്‌ഠയായ് ശ്രീചക്രം ഭജിക്കുമ്പോള്‍
മുഴങ്ങുന്നൂ കോലമഹര്‍ഷിതന്‍ വചനങ്ങള്‍
ഉദയാര്‍ക്കപ്രഭ തൂ‍കും അവിടുത്തെ വിശ്വരൂപം
പരമാചാര്യനാം ശ്രീശങ്കരന്‍ കണ്ടു

(സര്‍വ്വ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts