ചതുർത്ഥി
ശ്രീ വിനായകം
Chathurthi (Sree Vinaayakam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍ബിജു നാരായണൻ
രാഗംനാട്ട
ഗാനത്തിന്റെ വരികള്‍
Last Modified: August 21 2023 03:07:11.
ചതുര്‍ത്ഥീ... ചിങ്ങ ചതുര്‍ത്ഥീ...
ചതുര്‍വേദപ്പൊരുളാകും പ്രണവാമൃതം തൂകും
ശ്രീഗണനായക ജയന്തീ
ശ്രീ വിനായക ചതുര്‍ത്ഥീ...

കൊട്ടരക്കരയുണ്ട് ആയിരത്തിയെട്ട്
കൊട്ടതേങ്ങകൊണ്ട് മഹാഹോമം
അഷ്‌ടൈശ്വര്യങ്ങള്‍ ഏകുന്നോരുണ്ണിക്ക്
ഇഷ്ടമാം മോദകം നൈവേദ്യം
വിശിഷ്ടമാം മോദകം നൈവേദ്യം...

ഗജമുഖദേവന്‍റെ തിരുനടയില്‍ വെച്ച്
നിറഭക്തിയോടിന്ന് ഗജപൂജാ...
സായന്തനത്തില്‍ ആനന്ദമോടെ
ആനപ്പുറത്തിന്നെഴുന്നള്ളത്ത്
പൊന്‍ ആനപ്പുറത്തിന്നെഴുന്നള്ളത്ത്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts