ഒരു നുള്ളു കുങ്കുമം
പവിഴമല്ലി
Oru Nullu Kungumam (Pavizhamalli)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംസൂര്യകാന്തം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:10.



ഒരു നുള്ളു കുങ്കുമം അധികം തരൂ അമ്മേ
ഒരു തുള്ളി ജ്ഞാനം അധികം തരൂ...
കുങ്കുമമുഴിയാതെ ചൂടാനും...
ജ്ഞാനം തിരുനാമം പാടാനും...
(ഒരു നുള്ള്)

ദുഃഖങ്ങളില്‍ അമ്മേ നിന്‍ പേര്‍ വിളിക്കുമ്പോള്‍
അഗ്നിയില്‍ മഴ പെയ്യുംപോലെ...
പരമാത്മികേ നിന്റെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍
പാലമൃതുണ്ണുന്നപോലെ...
നാരായണ അമ്മേ നാരായണ നാമം
നാവില്‍ നീ പൊന്നുകൊണ്ടെഴുതുന്നു, ഞാന്‍
നാള്‍‌തോറും പൊലിയിച്ചു പാടുന്നു
(ഒരു നുള്ള്)

ആപത്തിലമ്മേ നിന്‍ നാമം സ്മരിക്കുമ്പോള്‍
ആശ്വാസം കുളിര്‍‌മഞ്ഞുപോലെ...
കാരുണ്യമേ നിന്റെ കാല്‍ക്കല്‍ ഞാന്‍ വീഴുമ്പോള്‍
സൂര്യനുദിയ്ക്കുന്നപോലെ...
നാരയണ ദേവീ നാരായണ മന്ത്രം
കാതില്‍ നീ പിന്നെയും ഓതുന്നു, ഞാന്‍
കാലത്തിന്‍ വിരല്‍‌പിടിച്ചെഴുതുന്നു
(ഒരു നുള്ള്)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts