ഓണത്തപ്പനെഴുന്നള്ളും
ആവണിപ്പൊന്‍പുലരി
Onathappanezhunellum (Aavani Ponpulari)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ ജെ യേശുദാസ് ,വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:13.

ഓണത്തപ്പനെഴുന്നള്ളും നേരത്തൊരു താലപ്പൊലി
കാണിക്കയായ് നേദിക്കാൻ പാലടയും വേണം (2)
മേളിക്കുന്ന ജനങ്ങൾക്കും ഓണക്കൊടി കൊടുക്കേണം
ഓണസദ്യ ഒരുക്കുവാൻ കൂട്ടരും വേണം
(ഓണത്തപ്പനെഴുന്നള്ളും...)

പുന്നമടക്കായലിൽ വള്ളംകളി മുറുകുമ്പോൾ
ചെറുതന ചുണ്ടൻ പറന്നകലമെത്തി
ഇരുട്ടുകുത്തിയും പിന്നെ കാവാലം ചുണ്ടനും ചേർന്ന
കണക്കെ മുന്നേറിയപ്പോൾ സമ്മാനം നേടി
തുടുത്ത മേഘമൊടടുത്തു നിന്നൊരു ചെറുത്തു താഴണ സപ്താശ്വം
കരുത്തനവനോടെതിർത്തു നിൽക്കുമൊരിരുട്ടുമേൽക്കുന്നു (2)
തെയ്യാരേ തെയ്യാരേ തകതിമി തക തെയ്യാരേ (2)
(ഓണത്തപ്പനെഴുന്നള്ളും...)

കണ്ടു നിൽക്കും ജനങ്ങളാൽ കരഘോഷം മുഴങ്ങുമ്പോൾ
നിരനിരയായി വള്ളമൊഴുകിയെത്തി
ഒരു ചെറുതോണിയിലലങ്കാരപ്പല്ലക്കിലായ്
അരചൻ മഹാബലിയെഴുന്നള്ളത്തായ്
കനത്ത മോദമൊടിറങ്ങി നല്ലൊരു വെളുത്തു സുന്ദര ഭൂപാലൻ
മിഴിച്ചു നിൽക്കണ ജനങ്ങളോടവൻ അടുത്തു കൈകൂപ്പി
തെയ്യാരേ തെയ്യാരേ തകതിമി തക തെയ്യാരേ (2)
(ഓണത്തപ്പനെഴുന്നള്ളും...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts