കളിയാക്കുമ്പോൾ
ഒരു കരിമൊട്ടിന്റെ
Kaliyaakkumbol (Oru Karimottinte)
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:16.
കളിയാക്കുമ്പോള്‍ കരയും പെണ്ണിന്‍
കണ്ണീര്‍ക്കവിളിലൊരുമ്മ...
കരിമുകില്‍‌വേണിയില്‍ കൈവിരല്‍ കോര്‍ത്ത്
കള്ളക്കവിളിലൊരുമ്മ (കളിയാക്കുമ്പോള്‍)

ഒത്തിരിനാളായ് ഓര്‍മ്മകള്‍‌തോറും
ഒഴുകിവരുന്നൊരു ഗാനം...
ഒരു നിമിഷത്തില്‍ ഒഴുകുകയാണെന്‍
അധരപുടങ്ങളിലൂടെ (കളിയാക്കുമ്പോള്‍)

കരയും പെണ്ണിന്‍ കണ്‍കളിലെങ്ങനെ
കദളിപ്പൂക്കള്‍ വിരിഞ്ഞു...
കള്ളിപ്പെണ്ണേ നിന്‍ ചുണ്ടിണയില്‍
കന്നിനിലാവു പറന്നു (കളിയാക്കുമ്പോള്‍)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts