ചെപ്പുകിലുങ്ങണ ചങ്ങാതി
മുടിയനായ പുത്രൻ
Cheppukilukkana Changathi (Mudiyanaya Puthran)
വിശദവിവരങ്ങള്‍
വര്‍ഷം 1956
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ സുലോചന
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:24.
�ചെപ്പുകിലുക്കണ ചങ്ങാതീ നിന്റെ
ചെപ്പുതുറന്നൊന്നു കാട്ടൂല്ലേ
മിന്നിണതെന്താണയ്യയ്യ നല്ല
കുന്നിക്കുരുമണി പൊന്മാല

ഓണനിലാവത്തു തുള്ളാട്ടം കൊള്ളും
ഓമനച്ചങ്ങാതി ചൊല്ലൂ നീ
ആരെല്ലാം ചോദിച്ചീ പൊന്മാല - നിന്റെ
കിങ്ങിണിച്ചെപ്പിലെ പൊന്മാല (ചെപ്പു)

ആരിയങ്കാവിലെ കാറ്റുവന്നേ - ഒരു
കാരിയം ചോദിച്ചതെന്താണ്‌
മഞ്ഞക്കിളികളിൽ ചങ്ങാലീം വന്നു
കൊഞ്ചിപ്പറഞ്ഞതും എന്താണ്‌ (ചെപ്പു)

കാറ്റിൻ കയ്യിൽ കൊടുത്താലേ - ഇതു
പൊട്ടിച്ചെറിഞ്ഞു കളയൂല്ലേ
പാട്ടുകാരിക്കിളി ചോദിച്ചാൽ നിന്റെ
പാട്ടിനു പോകാൻ പറയൂല്ലേ (ചെപ്പു)

അമ്മിണിക്കുഞ്ഞിന്‌ ഇങ്കു കുറുക്കിയ -
തമ്മച്ചി കാണാതെ കൊണ്ടത്തരാം
പഞ്ചാരയുമ്മ പകുത്തു തരാം നിന്റെ
മുത്തണി മാലയെനിക്കല്ലേ (ചെപ്പു)






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts