മാമ്പൂക്കൾ പൊട്ടിവിരിഞ്ഞു
മുടിയനായ പുത്രൻ
Mampookkal Pottivirinju (Mudiyanaya Puthran)
വിശദവിവരങ്ങള്‍
വര്‍ഷം 1956
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ സുലോചന
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:25.
മാമ്പൂക്കള്‍ പൊട്ടി വിരിഞ്ഞു
ഞാനൊരു മാമ്പഴം തിന്നാന്‍ കൊതിച്ചൂ
മാനത്തുമാമ്പൂക്കള്‍ കണ്ടു എന്റെ
മാടപ്പിറാവും കൊതിച്ചിരുന്നു (മാമ്പൂക്കള്‍...)

തത്തക്കിളിച്ചുണ്ടന്‍ മാങ്കനികൾ
തത്തിക്കളിക്കുന്ന കാഴ്ച്ച കാണാൻ
ഈ മാഞ്ചുവട്ടിലിരുന്നു ഞാനെൻ‍
ഈറക്കുഴലിലൊരീണവുമായ് (മാമ്പൂക്കള്‍...)

ഉണ്ണിക്കനികളെ ഊയലാട്ടാൻ
തെന്നലും തുമ്പിയും വന്ന നേരം
മാവിഞ്ചുവട്ടിലലിഞ്ഞു വീണു
പൂവിലെത്തേനുമെന്‍ പൂവിളിയും (മാമ്പൂക്കള്‍...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts