ചന്ദ്രമണ്ഡലമേ
കൂട്ടു കുടുംബം
Chandra Mandalame (Koottu Kudumbam)
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:29.
 

ചന്ദ്രമണ്ഡലമേ പാർവണ
ചന്ദ്രമണ്ഡലമേ ! പുരാണകഥയുടെ
പാലാഴിയിൽ നിന്നുയർന്നു നീ
പ്രകാശദേവത പോലെ പണ്ടൊരു
പ്രകാശദേവത പോലെ
(ചന്ദ്രമണ്ഡലമേ...)


കവികല്പനയുടെ മായാഗോപുര
കനകത്താഴികക്കുടമായ് നീ
നിന്നെത്തിരുമുടിയിലണിഞ്ഞു
നൃത്തലോലൻ നടരാജൻ
(ചന്ദ്രമണ്ഡലമേ...)

സ്വർണ്ണമയൂര തരംഗസദസ്സിൽ
സ്വർഗ്ഗപുഷ്പസരസ്സിൽ
നിന്റെ നിലാത്തിരി കാണുമ്പോൾ
കൈക്കുമ്പിളുയർത്തും ഭൂമി
തൊഴുകൈക്കുമ്പിളുയർത്തും ഭൂമി
(ചന്ദ്രമണ്ഡലമേ...)

ഇന്നു സയൻസിൻ ചിറകുകൾ വീശി
വന്നു മനുഷ്യൻ നിന്നരികിൽ
പൂവുകൾ വിടരാത്ത പൂന്തെന്നൽ കേറാത്ത-
പുരാണശൂന്യതയല്ലോ നീയൊരു
പുരാണശൂന്യതയല്ലോ
(ചന്ദ്രമണ്ഡലമേ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts