അമ്പലത്തുളസിക്കു
മൂലധനം
Ambalathulassikku (Mooladhanam)
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംകെ രാഘവന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ എസ് ജോര്‍ജ്ജ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:31.
 

അമ്പലത്തുളസിക്ക് തടം വകഞ്ഞിരിക്കുന്ന
തമ്പുരാട്ടീ കൊച്ചു തമ്പുരാട്ടീ (2)
നാടോടിപ്പാട്ടുകൾ തൻ
നാലുകെട്ടിനകത്തൂന്നു
നാലഞ്ചു മുത്തെനിക്കു തന്നാട്ടേ
(അമ്പല....)

നഗ്നമായ കാൽത്തളിരിൽ ദർഭമുന കൊണ്ടിട്ടോ
ഇത്തിരി നടന്നു നീ തിരിഞ്ഞു നിന്നൂ
കാനനദേവതയ്ക്ക് കണ്ണു കിട്ടാതിരിക്കാനോ
കാൽ വിരലാൽ കന്നിമണ്ണിൽ കളം വരച്ചു
(അമ്പല..)

ചുണ്ടിൽ നിന്ന് വീണുപോയ കുങ്കുമപ്പൂ പെറുക്കാനോ
രണ്ടു നാലു നിമിഷം നീ കുനിഞ്ഞു നിന്നൂ
നാക്കത്തു കിലുങ്ങുന്ന നിന്റെ
മുത്തുക്കൊലുസുകൾ രാക്കിളികൾ
കടം വാങ്ങിക്കൊണ്ടു പോയോ
(അമ്പല..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts