ഉഷമലരി
പാഞ്ചാലി
Ushamalari (Panchali)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംകെ രാഘവന്‍
ഗാനരചനകെ കേശവൻ പോറ്റി
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:39.

ഉഷമലരീ.. ഉഷമലരീ.. ചിത്രലേഖ
പൊൻപുലരി ചെന്തുകിലാൽ ചിത്രരേഖ
ഘനജഘനം മദമിളകി കുജകലശം തുള്ളി
കുറുനിരകൾ കുറുകി നിന്നു.. കുനുകുനുത്തു മിന്നി...
(ഉഷമലരീ... )

പന്തടിച്ചു.. പന്തടിച്ചു..
പന്തടിച്ചു പന്തടിച്ചു ചിന്തുപാട്ട് പാടി
അന്തരീക്ഷപാളികളിൽ മുഴങ്ങി നില്ക്കുന്നു.. (പന്തടിച്ചു.. )
പൊന്നരളി പൂത്തുലഞ്ഞു കുളിർക്കാറ്റു പതുങ്ങി വന്നു
പൊന്നാടകൾ ഉതിർന്നു വീണു.. താരകൾ കൺ ചിമ്മി...
(ഉഷമലരീ... )

മാൻകിടാവേ മാൻകിടാവേ അമ്മയെവിടെ പോയി.. (2)
ഞാറ്റുവേല നോക്കിപ്പോയോ ആറ്റുതീരത്ത്... (മാൻകിടാവേ.. )
വിശക്കണില്ലേ വിശക്കണില്ലേ പൈദാഹം തോന്നുന്നോ
മധുപർക്കം തേനും പാലും നൽകീടാം ഞാൻ...
(ഉഷമലരീ... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts