അമ്പലപ്രാവുകൾ
അമൃതഗീതങ്ങള്‍
Ampalapraavukal (Amrutha Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:44.

അമ്പലപ്രാവുകളുറങ്ങി - മുറ്റത്തെ
ചെമ്പകപ്പൂക്കളില്‍ വണ്ടുകള്‍ മയങ്ങി
തംബുരുവില്‍ ശ്രുതി തേങ്ങി, പ്രിയ-
നൊമ്പരക്കിളികളേ ഇനിയുറങ്ങൂ
ഇനിയുറങ്ങൂ നിങ്ങള്‍ ഇനിയുറങ്ങൂ
(അമ്പല)

ഇരുളിന്റെ ചിറകടി കേട്ടു
വെറുതെയെന്‍ ഹൃദയവും താളമിട്ടിരുന്നു
ഇഴ പൊട്ടിയോര്‍മ്മകളുതിര്‍ന്നു, അതില്‍
പ്രിയതരമൊരു മുത്തു ഞാന്‍ തിരഞ്ഞു
എവിടെ? ആ മുത്തെവിടെ?
(അമ്പല)

ഇടവഴിത്താരയില്‍‌നിന്നു
ഇരവിലെന്‍ ഇടയന്റെ സംഗീതം കേട്ടു
ഇതുവരെ കേള്‍ക്കാത്തൊരീണം, അതില്‍
പുതുമണ്ണിന്‍ പുളകങ്ങള്‍ പൂത്തുലഞ്ഞു
എവിടെ? ആ പൂവെവിടെ?
(അമ്പല)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts