അറിവിന്റെ അക്ഷരികൾ
അഷ്ടോത്തരം
Arivinte Aksharikal (Ashtotharam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംകലവൂര്‍ ബാലന്‍
ഗാനരചനസുരേഷ് പട്ടമന
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:44.


 
അറിവിന്റെ അക്ഷരികൾ കരളിതളിൽ കുറിക്കും
മൂകാംബികേ ചക്കുളം കാവിലമ്മേ (2)
അക്ഷരമൂട്ടുന്നോരുണ്ണികളോടൊപ്പം
അടിയന്റെ നാവിലും എഴുതുകില്ലേ
ദേവീ കാവ്യ ദാസനായ് മാറ്റുകില്ലേ
(അറിവിന്റെ...)

ഇടറുന്ന കൈകളാൽ കാവ്യങ്ങളെഴുതും ഞാൻ
വാത്മീകിയല്ല കാളിദാസനല്ല (2)
പൂന്താനം ചൊന്നതു പോലൊരു പാമരൻ
പിഴയേതുമുണ്ടെങ്കിൽ പൊറുത്തിടേണം
നിന്റെ പാദാരവിന്ദത്തിൽ എൻ പ്രണാമം
എൻ പ്രണാമം എൻ പ്രണാമം
(അറിവിന്റെ...)

ഉണ്ണിയെ നൽകി നീ അനുഗ്രഹിച്ചെന്നെയും
സത്യമായ് ചൊല്ലിയില്ലേ ഉണ്ണിയായ് വന്നതും ഞാൻ (2)
സങ്കടമേതുമില്ലെൻ വിളിപ്പുറത്തമ്മേ നീ
അരികിലുണ്ടെങ്കിലോ ജന്മപുണ്യം
നിന്നെ തേടി വരുന്നോർക്കോ ധന്യ ജന്മം
ധന്യ ജന്മം ധന്യ ജന്മം
(അറിവിന്റെ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts