ശ്രീ പദമലരിണകള്‍
അഷ്ടോത്തരം
Sree Padamalarinakal (Ashtotharam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംകലവൂര്‍ ബാലന്‍
ഗാനരചനസുരേഷ് പട്ടമന
ഗായകര്‍കെ ജെ യേശുദാസ്
രാഗംരേവതി
ഗാനത്തിന്റെ വരികള്‍
Last Modified: November 17 2020 15:18:51.
 
ശ്രീ പദമലരിണകളിലൻപൊടു കാണിക്ക വെയ്ക്കാം ഞാൻ
ശ്രീ ചക്കുളം കാവിലമ്മേ (2)
അമ്മേ ശ്രീ ചക്കുളം കാവിലമ്മേ
ശ്രീ ചക്രവാസിനി നിൻ മന്ത്ര തരംഗങ്ങളാൽ
നാലമ്പലം ധന്യമായി ശ്രീ ശൈലം പുണ്യമായി
(ശ്രീ പദമലരിണകളിൽ...)

ഏറേ നാളായി ഞാൻ കാത്തിരുന്നമ്മേ
നിൻ രൂപമൊരു നോക്കു കാണാൻ (2)
ഇരുമുടിയേന്തി വരുന്നൊരീ അടിയനെ
ഇനിയൊരു പദമലരാക്കീടണേ (2)
(ശ്രീ പദമലരിണകളിൽ...)

വ്രതഭംഗി ചൂടും കമലദളങ്ങളിൽ
അരുണാഭ ചൊരിയുന്ന നേരം (2)
മുനിവൃന്ദ നാമമുണർത്തുമാ വേദമായ്
അടിയന്റെ അകതാരിലുണരേണമേ (2)
(ശ്രീ പദമലരിണകളിൽ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts