ഗിരിയിലൊരമ്പല ദീപം
പൂജാ പുഷ്പങ്ങൾ
Giriyilorambala Deepam (Pooja Pushpangal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:46.
 ഗിരിയിലൊരമ്പലദീപം അതിൽ ഹരിഹര നന്ദന രൂപം
ശബരി ഗിരിയിലൊരമ്പലദീപം അതിൽ ഹരിഹര നന്ദന രൂപം
ശബരി ഗിരിയിലൊരമ്പലദീപം
ജ്യോതിസ്വരൂപനാം കലിയുഗ വരദന്റെ തേജോമയമാം സംക്രമ ദീപം
ഗിരിയിലൊരമ്പലദീപം അതിൽ ഹരിഹര നന്ദന രൂപം
ശബരി ഗിരിയിലൊരമ്പലദീപം അതിൽ ഹരിഹര നന്ദന രൂപം

ഹൃദയങ്ങളായിരം നിറതേങ്ങയുമായ് അടവീനടുവിൽ പടിയുടെ മുകളിൽ
പതിനെട്ടാം പടിയുടെ മുകളിൽ (2)
കലിയുഗം വാഴും ഭഗവാന്റെ മുന്നിൽ
ഉരുകുമ്പോൾ തൊഴുതുരുകുമ്പോൾ
മനസ്സിലും മലയിലും അഴുതയും പമ്പയും ഒഴുകുന്നു എന്നും ഒഴുകുന്നു
ഗിരിയിലൊരമ്പലദീപം അതിൽ ഹരിഹര നന്ദന രൂപം
ശബരി ഗിരിയിലൊരമ്പലദീപം

നരജന്മ ഭാരമാം ഇരുമുടികളൂമായ് തിരുസന്നിധിയിൽ മലയുടെ മടിയിൽ
പിഴവുകൾ അടിയറ പറയാൻ (2
മുനികുലം വാഴ്ത്തും മണികണ്ഠ നാമം ഇടറുമ്പോൾ ചുണ്ടിൽ പതറുമ്പോൾ
കരളിലും കാട്ടിലും കരടിയും കടുവയും ഒഴിയുന്നു എങ്ങോ മറയുന്നു
ഗിരിയിലൊരമ്പലദീപം അതിൽ ഹരിഹര നന്ദന രൂപം
ശബരി ഗിരിയിലൊരമ്പലദീപം


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts