ഗുരുവായൂരമ്പല
ഹരേ മുകുന്ദാ
Guruvayoorambala (Hare Mukunda)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംമോഹന്‍ദാസ്‌
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ എസ് ചിത്ര
രാഗംനീലാംബരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:51.
ഗുരുവായൂരമ്പാടിക്കണ്ണാ നീയെന്റെ-
യരികത്തു വന്നൊന്ന് ആടാട്
എന്റെ മനസ്സിലെ പൊന്നൂഞ്ഞാലിൽ
ചാഞ്ഞും ചരിഞ്ഞും ആടാട്
ചാഞ്ചാടുണ്ണീ ചരിഞ്ഞാട്
(ഗുരുവായൂർ)

നീലക്കാർകൂന്തലഴിഞ്ഞോട്ടെ - നിന്റെ
ഗോരോചനക്കുറി മാഞ്ഞോട്ടെ
കിങ്ങിണിയൂർന്നൂർന്നു വീണോട്ടെ
ഓമനക്കുട്ടാ മണിക്കുട്ടാ ഓടിവ-
ന്നൊരുവട്ടം കൂടിയൊന്നാടാട്
(ഗുരുവായൂർ)

ആറ്റിൽ താമരപ്പൂപോലെ, ഇളം-
കാറ്റിൽ തെച്ചിപ്പൂങ്കുലപോലെ
പൂനിലാപ്പുഴയിൽ അമ്പിളിപോലെ
ഓമനക്കുട്ടാ മണിക്കുട്ടാ ഓടിവ-
ന്നൊരുവട്ടം കൂടിയൊന്നാടാട്
(ഗുരുവായൂർ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts