പൂമരക്കൊമ്പത്ത്
സഹയാത്രികേ
Poomarakkombathu (Sahayathrike)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഷഹബാസ് അമൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ജി വേണുഗോപാല്‍ ,ഗായത്രി വര്‍മ്മ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:53.
പൂമരക്കൊമ്പത്തൊരൂഞ്ഞാലു കെട്ടി ഞാൻ
താമരപ്പൈങ്കിളിയ്ക്കാടാൻ എന്റെ
താമരപ്പൈങ്കിളിയ്ക്കാടാൻ
ചന്ദനപ്പടിയുള്ളോരൂഞ്ഞാല്
അതിൽ ചാഞ്ചക്കമാടാൻ നീ വേണം നീ വേണം
നീ വേണം നീ വേണം
(പൂമരക്കൊമ്പത്തൊരൂഞ്ഞാലു ...)

ചാഞ്ചാടിയാടുമെൻ പഞ്ചവർണ്ണക്കിളി
തേൻ ചോരുമീണത്തിൽ പാടേണം
തേൻ ചോരുമീണത്തിൽ പാടേണം
ചെല്ലച്ചെറുമണി ചൊല്ലി ചിരിക്കും നിൻ
വെള്ളിക്കൊലുസ്സുകൾ പാടേണം
ചെല്ലച്ചെറുമണി ചൊല്ലി ചിരിക്കും നിൻ
വെള്ളിക്കൊലുസ്സുകൾ പാടേണം
ഒന്നിച്ചരികിൽ ഇരിക്കേണം
എന്നോടൊന്നിച്ചിരുന്നൊന്ന് പാടേണം
ആ പാട്ടിലാതിര പൂവിരിയും
ആ പൂവു ഞാനണിയും
ആ പൂവു ഞാനണിയും
(പൂമരക്കൊമ്പത്തൊരൂഞ്ഞാലു ...)

മാന്തളിർ തൊത്തിന്റെ മഞ്ചലിൻ
ഇന്നെന്റെ ആൺകിളീ നീയെന്തേ പാടാത്തൂ
ആൺകിളീ നീയെന്തേ പാടാത്തൂ
ഇത്തിരി തേനൂറും പൊൽത്തിരി പൂത്തിരി
ചുറ്റും വിരിഞ്ഞതു കാണാഞ്ഞോ (2)
നിൻ തളിർ തൊത്തിലെ പൂ വേണം
അതിനുള്ളിൽ തുളുമ്പുന്ന തേൻ വേണം,
ആ തേൻ നുകർന്നൊരു പാട്ടു പാടാം
പൂത്തിരുവാതിരയായി
പൂത്തിരുവാതിരയായി
(പൂമരക്കൊമ്പത്തൊരൂഞ്ഞാലു ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts