ആഞ്ജനേയാ രാമദൂതാ
ആഞ്ജനേയം
Anjaneya Ramadootha (Anjaneyam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 01 2021 13:44:55.
ആഞ്ജനേയാ രാമദൂതാ
ആശ്രയം തരണം വിഭോ
ആഴിയൊരുഞ്ഞൊടി കൊണ്ടു
താണ്ടിയൊരത്ഭുതം ശരണം പ്രഭോ

നിർമ്മലാത്മൻ നിന്റെ ഹിതകര കർമ്മവീര്യം ഞങ്ങളിൽ
എന്നുമുണരണമേക ധർമ്മവും
ഇന്നു തീയിലൊടുങ്ങണം
രാമ ഭക്തി ജയിക്കണം
രഘുരാമ കീർത്തി പരക്കണം
രഘുരാമ കീർത്തി പരക്കണം

വായു സൂനോ ശൈലശിഖരവുമേന്തി നീ മരണത്തിലും
ജീവനൗഷദിയേകി ഞങ്ങളിൽ
ബോധ വീര്യമുണർത്തണം
രാമ കഥ വിജയിക്കണം
രഘുരാമ രാജ്യം പുലരണം
രഘുരാമ രാജ്യം പുലരണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts