അനന്തപുരം ഒരു ആനന്ദ
പ്രദക്ഷിണം
Anantha Puram Oru Aananda (Pradakshinam)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനപി എസ് നമ്പീശൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംശങ്കരാഭരണം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:07.
 അനന്തപുരം ഒരു ആനന്ദനഗരം
പരബ്രഹ്മരൂപന്റെ അനന്ത ശയനം
അവിടേയ്ക്കു ചെന്നാൽ ആത്മാവിൽ അഭയം
അടിയറ വെയ്ക്കുക സമസ്താപരാധം
ശ്രീപത്മനാഭാ നമസ്തേ

തിരുവനന്തപുരമൊരു ആനന്ദ നഗരം
പരബ്രഹ്മരൂപന്റെ അനന്ത ശയനം
അവിടേയ്ക്കു ചെന്നാൽ ആത്മാവിൽ അഭയം
അടിയറ വെയ്ക്കുക സമസ്താപരാധം

ക്ഷീരാർണ്ണവത്തിൽ നീലാരവിന്ദ
ശ്രീയാർന്നു മേവും ശ്രീനിവാസ (2)
അടിയും മുടിയും തെളിയുന്നു മഹിതം
അകലട്ടെ എന്നും സംസാര ദുരിതം
ശ്രീപത്മനാഭാ നമസ്തേ
തിരുവനന്തപുരമൊരു ആനന്ദ നഗരം

സ്വർണ്ണാഭമാകും ശശിലേഖ മിന്നും
ഈ പത്മതീർത്ഥം പുണ്യതീർത്ഥം (2)
അകവും പുറവും പരിശുദ്ധി കലരും മറകൾക്കു സാരം
തിരുപുണ്യചരിതം
ശ്രീപത്മനാഭാ നമസ്തേ
(തിരുവനന്തപുരമൊരു ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts