കൊട്ടിയൂർ വാഴുന്ന ശിവനേ
രുദ്രാക്ഷമാല
Kottiyoor Vazhunna Sivane (Rudraksha Maala)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനപി എസ് നമ്പീശൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: June 16 2023 10:17:02.
 


കൊട്ടിയൂര്‍ വാഴുന്ന ശിവനേ, തരണേ...
തൊടുമിഴി കതിരൊന്നു തരണേ...
തലശ്ശേരി നാടിന്‍റെ ഭാഗ്യ തിടമ്പായി
ഉലകം ഭരിക്കുന്ന പരനേ...

പശ്ചിമതീരത്ത് പാല്‍ത്തിരമാലകള്‍
പാലാഴി മഥനം സ്മരിച്ചു പോയോ...
പശ്ചിമഘട്ടത്തില്‍ കൊടുമുടി തുമ്പൊരു
കടകോലായി മാറാന്‍ കൊതിച്ചു പോയോ
ഇളനീര്‍ കലശാട്ടമല്ലോ..
ശുദ്ധ ഹൃദയത്തിന്‍ നെയ്യാട്ടമല്ലോ...
വിണ്‍ഗംഗ ചൂടുന്ന തമ്പുരാനേ...

ഓടപ്പൂവാടുന്ന കൈകളില്‍ കണ്ടത്
ഓംകാരരൂപന്‍റെ താണ്ഡവങ്ങള്‍
മന്ത്രസ്വരങ്ങളില്‍ ഉരുവിട്ട് കേട്ടത്
ചന്ദ്രചൂഡാ നിന്‍റെ സാന്നിധ്യങ്ങള്‍
ഇന്നെന്‍റെ പുനര്‍ജന്മമല്ലോ...
എന്നും ഹൃദയത്തില്‍ ശിവപീഠമല്ലോ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts