തൊമ്മനു പോയാല്‍ തൊപ്പിപ്പാള
യന്ത്രം സുദർശനം
Thommanu poyal thoppippalaa (Yanthram Sudarsanam)
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംകെ രാഘവന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:29.
 

തൊമ്മനു പോയാൽ തൊപ്പിപ്പാളാ
പോടാ പോ പോടാ പോ
മമ്മതിനോ മൂക്കിനു താഴെ
ചുമ്മാ വളരണ മുറിമീശ
പോടാ പോ പോടാ പോ
പട്ടിണിത്തടവുകാരേ
ഒറ്റക്കെട്ടായി നിൽക്കുക നിങ്ങൾ
ഒരേ കുടക്കീഴിൽ
വെട്ടിമാറ്റുക വേലിക്കെട്ടുകൾ
പൊട്ടിച്ചെറിയുക ചങ്ങലകൾ
കൈച്ചങ്ങലകൾ
(പട്ടിണീ....)


മനുഷ്യവംശമൊരിക്കൽ കേട്ടൊരു
ലെനിന്റെ ആഹ്വാനം ഇത്
ലെനിന്റെ ആഹ്വാനം
ഗംഗാ വോൾവയെ ആശ്ലേഷിച്ചൊരു
സംഗമസംഗീതം സംഗമസംഗീതം
(പട്ടിണി...)

നമുക്ക് പാടുക തൊഴിലാളികളേ
നമുക്ക് പാടുക കർഷകരേ
നക്ഷത്രങ്ങൾക്കിടയിലൊറ്റയോ
രക്ഷയപാത്രം ഭൂമി
നമ്മുടെ ഭൂമി നമ്മുടെ ഭൂമി നമുക്ക് മാത്രം ഭൂമി

കല്ലു ചുമക്കും കല്യാണിയ്ക്കൊരു
കൈതയോലപ്പൂവ്
കന്നു പൂട്ടും കണ്ണമ്പുലയനു
കൈക്കോട്ടിന്റെ തഴമ്പ്
അപ്പുമേനനു ചായപ്പീടിക ബോർഡ്
പപ്പുച്ചേട്ടന് പാതിവലിച്ചൊരു ബീഡി
പോടാ പോ പോടാ പോ
പാടം നമ്മുടെ പുഞ്ചപ്പാടം
ഫാക്ടറി നമ്മുടെ യന്ത്രം
(പട്ടിണി....)

മഹാപ്രപഞ്ചമൊരിക്കൽ കേട്ടൊരു
മയൂരസന്ദേശം യുഗ മയൂരസന്ദേശം
സർവരാജ്യത്തൊഴിലാളികളുടെ
സംഗമസംഗീതം സംഗമസംഗീതം
നമുക്ക് പാടുക തൊഴിലാളികളേ
നമുക്ക് പാടുക കർഷകരേ
നക്ഷത്രങ്ങൾക്കിടയിലൊറ്റയോ
രക്ഷയപാത്രം ഭൂമി
നമ്മുടെ ഭൂമി നമ്മുടെ ഭൂമി നമുക്ക് മാത്രം ഭൂമി




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts