വാർമഴവില്ലിന്റെ
മൂലധനം
Vaarmazhavillinte (Mooladhanam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എ പി കോമള
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 24 2014 06:30:18.

വാർമഴവില്ലിന്റെ മാല കോർത്തു
കാർമുകിൽ പെണ്ണിനിന്നാരു തന്നൂ
നീലവിണ്ണിൻ കടവിൽ വന്നു
നീരാടാതെ നീ നില്പതെന്തേ
നീയൊന്നു നീന്തിക്കളിക്കുകില്ലേ
നീർമണിയൊന്നിങ്ങെറിയുകില്ലേ

കാട്ടുമുല്ലതൻ വാർമുടിക്കെട്ടിൽ
നീ മലർച്ചെണ്ടുകൾ ചാർത്തുകില്ലേ
താഴെയീ മണ്ണിലെ പൊയ്കയിൽ നീ
താമരപ്പൂവൊന്നെറിയുകില്ലേ

പൂഴിമണ്ണിൽ പുൽകൊടി നാമ്പിൽ
പൂമണിമുത്തുകൾ തൂകുമോ നീ
തേൻമഴ പെയ്തു ചിരിക്കുകില്ലേ
കാർമുകില്‍പ്പെണ്ണേ മറയരുതേ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts