ആദി മുകിൽ
ഓണപ്പീലി
Aadi mukil (Onappeeli)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംബാലഭാസ്കര്‍
ഗാനരചനഗിരീഷ് പുലിയൂർ
ഗായകര്‍കെ പി ഉദയഭാനു ,പ്രദീപ്‌ സോമസുന്ദരം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:59.
 




 

ആടിമുകിലാടി മേലേ നീയറിഞ്ഞോ നാടോടി
നീയറിഞ്ഞോ നാടോടി
നെല്ലു കൊയ്യും കാട്ടുതത്തക്കല്ലലില്ലാതായല്ലോ
നീയറിഞ്ഞോ നാടോടി
ഇല്ലിമുളം കാടകത്ത് കല്ലുമാല താലികെട്ട്
കൂടെ നീയും പോരണൊണ്ടോ നാടറിഞ്ഞ നാടോടീ
(ആടിമുകിലാടി..)

കൊയ്ത്തൊഴിഞ്ഞ ചെമ്മാനത്തും
തേങ്ങലാളും എൻ നെഞ്ചത്തും
നാമ്പിടുന്ന നല്ല കാലം കൊണ്ടത്തായോ
കാത്തു വെച്ച കാക്കപ്പൊന്നും
കൂടെ വന്ന കന്നിപ്പെണ്ണും
പോയൊഴിഞ്ഞതെങ്ങോട്ടാണെന്നറിയില്ലല്ലോ
മാലൊഴിഞ്ഞ മാനം വന്നേ ഇന്നു കൂടെ നീയും വന്നേ
ഓണമുണ്ണാൻ ഓടിയെത്തും നേരരിഞ്ഞ നാടോടി
(ആടിമുകിലാടി..)

പൂത്തു നിന്ന പൂവോരത്തും
കാത്തിരിക്കും കണ്ണോരത്തും
തുമ്പികളും തുമ്പപ്പൂവും കൂടെ വായോ
കൂടുകൂട്ടും കാക്കത്താനും
കൂടെ നിന്ന കുഞ്ഞേലിക്കും
പാലടയും പട്ടുടുപ്പും കൊണ്ടത്തായോ
നല്ലൊരോണം വന്നണഞ്ഞേ
നല്ലകാലം വന്നണഞ്ഞേ
നല്ലതായിട്ടുള്ളതെല്ലാം കൊണ്ടു വന്നു മാവേലി
(ആടിമുകിലാടി..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts