കുഞ്ഞാനക്കൂട്ടം മേയുന്ന
എന്റെ വാനമ്പാടി
Kunjaana Koottam Meyunna (Ente Vaanambaadi)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:34.


കുഞ്ഞാനക്കൂട്ടം മേയുന്ന കാടുകളും - കൊമ്പന്‍
ചിന്നം വിളിച്ചു മുഴങ്ങുന്ന മേടുകളും
മാമല മേലെയിരുന്നൊന്നു കാണുവാന്‍
വന്നീടൂ ഇന്നെന്‍ കൂട്ടരേ
ല ല ല ല ല...

പല്ലക്ക് വേണ്ടാ പള്ളിത്തേരുകള്‍ വേണ്ടാ
കാട്ടുചില്ലയില്‍ ഊഞ്ഞാലാടി
പോകാം പോകാം പോകാം
(കുഞ്ഞാന )

തേന്‍കനി തിന്നും പുഴ നീര് കുടിച്ചും
പാട്ട് പാടിയും നമ്മള്‍ക്ക്
പോകാം പോകാം പോകാം
(കുഞ്ഞാന )

വള്ളിക്കുടിലില്‍ മുല്ല മഞ്ചലൊരുക്കി
മന്ദമുറങ്ങാം കൂട്ടുകാരേ
വാവാ വാവാ വാവാ വാ .....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts