തൃപ്രയാറപ്പന്റെ തിരുനട
ദേവാമൃതം
Thriprayaarappante Thirunada (Devaamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമുരളീകൃഷ്ണ
ഗാനരചനവിജു കുന്നുമ്പുറം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:29.


തൃപ്രയാറപ്പന്റെ തിരുനട കാക്കുന്ന
ശ്രീവിഷ്ണുമായയാം തമ്പുരാനേ
നിന്‍ തൃപ്പാദപങ്കജം കുമ്പിടാന്‍ മാത്രമായ്
ഇനിയെന്റെ ജന്മത്തിന്‍ ശിഷ്ടകാലം
അത് മാത്രമാണെന്റെ മോക്ഷമാര്‍ഗ്ഗം
(തൃപ്രയാറപ്പന്റെ )

തിരുനട പൂകുവാന്‍ വൈകിയെന്നറിഞ്ഞൂ ഞാന്‍
തിരുമുഖം കാണുവാന്‍ തേടിയലഞ്ഞൂ ഞാന്‍ (തിരുനട )
ഒടുവിലീ ശ്രീദേവസ്ഥാനത്ത് വന്നു ഞാന്‍
സാഷ്ടാംഗം വീണു നമസ്കരിപ്പൂ (ഒടുവിലീ )
സ്വാമീ സ്വാമീ ... അറിയില്ലേ നീയെന്റെ മൌനദുഃഖം
(തൃപ്രയാറപ്പന്റെ )

വരദാഭയ മുദ്രയേന്തും സ്വാമിയേ
ഭൂളിവാകയോമനിച്ച വിഷ്ണുരൂപനേ
വരദാഭയ മുദ്രയേന്തും സ്വാമിയേ
ഭൂളിവാകയോമനിച്ച വിഷ്ണുരൂപനേ

അവിടത്തെ സ്നേഹത്തില്‍ എന്നെ മറന്നൂ ഞാന്‍
അനുഗ്രഹ വാത്സല്യ മധുരം നുകര്‍ന്നൂ ഞാന്‍ (അവിടത്തെ )
അടിയനീ ശ്രീദേവസ്ഥാനത്ത് നിന്നോട്ടെ
ഒരു തിരിനാളമായ്‌ തെളിഞ്ഞോട്ടെ (അടിയനീ )
സ്വാമീ സ്വാമീ ... നടമണിയായ്‌ ഞാന്‍ പിറന്നോട്ടെ
(തൃപ്രയാറപ്പന്റെ )

വരദാഭയ മുദ്രയേന്തും സ്വാമിയേ
ഭൂളിവാകയോമനിച്ച വിഷ്ണുരൂപനേ
വരദാഭയ മുദ്രയേന്തും സ്വാമിയേ
ഭൂളിവാകയോമനിച്ച വിഷ്ണുരൂപനേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts