എല്ലാമറിയുന്ന
ജഗദാംബിക
Ellaamariyunna (Jagadaambika)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഎം ജി അനില്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംജോഗ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 28 2022 09:56:35.
എല്ലാമറിയുന്ന മുല്ലയ്ക്കലമ്മയ്ക്ക്
ഇല്ലന്നു ചൊല്ലാനറിയില്ല
മണ്ണു ചോദിച്ചാലും പൊന്നു ചോദിച്ചാലും
ഇല്ലന്നു ചൊല്ലാനറിയില്ല
അന്നപൂർണ്ണേശ്വരി നൽകിയ സൗഭാഗ്യമല്ലാതെ സമ്പാദ്യമടിയനില്ല

ഒരു നുള്ളുപൂവുമായി നട പൂകുമടിയനേ
പൂജാരിയാക്കിയെൻ അമ്മാ...
പുണൂലു നൽകിയെൻ അമ്മാ...
ഒന്നുമില്ലാഞ്ഞൊരെൻ കൈകളിൽ നേരിന്റെ
പൊൻപണം നൽകിയെൻ അമ്മാ..
ഭഗവതിയേകി നന്മാ...
അതു മാത്രം അതു മാത്രം എന്റെ മേന്മാ...

മുറജപമറിയാതെ മിഴിതൂകുമടിയന്റെ
മനക്കണ്ണുതെളിച്ചതെൻ അമ്മാ...
മറക്കാതെ തുണച്ചതെൻ അമ്മാ...
കാൽതൊട്ടുവന്ദിച്ചു കാരുണ്യം തേടുമെൻ
കൺകണ്ട ദൈവമാണമ്മാ....
വനദുർഗ്ഗ ഉലകിന്റെ ഉണ്മാ...
മനതാരിൽ നിറയുന്ന തൂവെണ്മാ.
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts