വിശദവിവരങ്ങള്‍ | |
വര്‍ഷം | 2008 |
സംഗീതം | മനോജ് കൃഷ്ണന്‍ |
ഗാനരചന | ഹരി ഏറ്റുമാനൂർ |
ഗായകര്‍ | ശ്രീനിവാസ് |
രാഗം | ആഭോഗി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 23 2018 12:30:15.
മാമലയുടെ പൊന്നമ്പലനടയിൽ കാണാനായ് കെട്ടുംകെട്ടി വഴികൾതാണ്ടി ഞങ്ങൾ വരുന്നയ്യാ അസുലഭ,ദർശന,നിർവൃതി,യടിയനു, നൽകൂ അനുദിന,മനുപദ ,മുയിരിനു, ശുഭഗതി,യേകൂ ശിവസുതനേ, ഗുണനിധിയേ, കാത്തരുളൂ നാൽപ്പത്തൊന്നു വ്രതംനോറ്റും - മണി - കണ്ഠാ നിന്നെ ധ്യാനിച്ചും -ശര- ണാഗതരായ് ശുഭ- മാനസരായ് - തവ - കീർത്തനം പാടി എരുമേലിപ്പേട്ട ഉശിരോടെ തുള്ളി അഴുതാ,നദിയിൽ സ്നാനംചെയ്യുന്നു കറുപ്പുടുത്തൊരു മലകേറി, കരി- കടുവാ,പുലികൾ കാണാതെ; കുളിർ- പമ്പയിലെ തെളി- നീരാടി ഗണനാഥനെ തൊഴുതും നീലീ മലയേറി പൊന്നുംപടി കേറി നടയിൽ, വരുമീ എന്നിൽ കനിയേണം | |