ഒന്നു നീ മിഴി
തിരുവോണ പാട്ട്
Onnu Nee Mizhi (Thiruvona Paattu)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 05 2013 04:29:28.

ഒന്നു നീ മിഴി ചിമ്മി നോക്കേണമിനിയെന്റെ
കണ്മണീ നിന്‍ മുന്നില്‍ വര്‍ണ്ണോല്‍സവം
നിറമാല കതിര്‍മാല ചിരിമാല തന്‍ നടുവില്‍
കറുകറുത്ത ദുഃഖത്തിന്‍ പൂക്കളുമില്ലേ

ഓണമില്ലാത്തോര്‍ എന്നും കയ്യില്‍
കുമ്പിളുമേന്തി അലയുന്നവര്‍
ഒഴിയുന്ന വയറില്‍ ഇളം ചൂടില്‍ മധുര
പായസം നിറയ്ക്കുന്ന ചിങ്ങമുണ്ടോ

ആടയില്ലാത്തോര്‍ എന്നും ഇരവില്‍
കുളിര്‍ തന്നെ പുതപ്പായ് മാറ്റുന്നവര്‍
പുതുമുണ്ടു ചുറ്റി കസവാട ചുറ്റി
പുളകങ്ങള്‍ അണിയുന്ന ചിങ്ങമുണ്ടോ 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts