പാട്ടിന്റെ പാട്ടുമായ്
തിരുവോണ പാട്ട്
Paattinte Paattumay (Thiruvona Paattu)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 05 2013 04:57:44.

പാട്ടിന്റെ പാട്ടുമായ് നീ വരുമോ പൈങ്കിളിയേ
പൈങ്കിളിയേ.. പൈങ്കിളിയേ..
ഓണവില്ലിന്‍ ഞാണൊലിയില്‍ ചിറകടിക്കും പൂമകളേ
പൂമകളേ.. പൂമകളേ...
പൂമകളേ... മലയാള തേന്മൊഴിയാളേ..

വള്ളംകളി പാട്ടലകള്‍ തുള്ളിയോടും പമ്പയാറ്റില്‍
താളമേള തേന്‍‌കയത്തില്‍ മുങ്ങിപ്പൊങ്ങി അലിയുവോളേ
വഞ്ചിപ്പാടിനൊപ്പം നിന്റെ പഞ്ചമവും മൂളുവോളേ
പൂമകളേ... മലയാള തേന്മൊഴിയാളേ..

മണ്ണിന്റെ വാസനയില്‍ പുള്ളോന്‍പാട്ടിന്‍ തിരയടിയില്‍
മണ്ണാറശ്ശാലയിലെ ആയില്യം തൊഴുതവളേ
കുത്തിയോട്ടം തേരോട്ടം വേലകളി കണ്ടവളേ
പൂമകളേ... മലയാള തേന്മൊഴിയാളേ.. 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts