പറശ്ശിനി മടപ്പുര
ദശാർച്ചന
Parasinni Madappura (Dasarchana)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംശ്യാമ
ഗാനത്തിന്റെ വരികള്‍
Last Modified: July 19 2017 09:18:08.


 
പറശ്ശിനി മടപ്പുര മുത്തപ്പനേ... എന്നും
പരശ്ശതം ദുഃഖങ്ങൾക്കും പരിഹാരമേ... (2)
വേട്ടയ്ക്കു നായ്ക്കളെ കൂട്ടാക്കും ദേവാ നീ തോറ്റംപാട്ട് കേട്ടുണരേണമേ...
എല്ലാ ദുഃഖങ്ങളും പൊറുത്ത് കാക്കേണമേ (പറശ്ശിനി)

തിറയാടി മുടിയാടി തൊഴുകുമ്പോഴീ ലോകപ്പൊരുളായി
ജ്വലിയ്ക്കുന്ന ശിവരൂപമേ.. (തിറയാടി)
എന്റെ തുണയായി തിരുവപ്പൻ അരികത്തിരിയ്ക്കുമ്പോൾ
പുലരുന്നു ഗ്രാമശ്രീയെങ്ങുമെങ്ങും...
നിന്റെ പുലരി തൻ പുണ്യമായ് തൂകിടുന്നു... (പറശ്ശിനി)

തിരുവപ്പനക്കൊട്ടും വാദ്യവും വെള്ളാട്ടും
മധുവോട് മത്സ്യവും നേർച്ചയാകേണം... (തിരുവപ്പനക്കൊട്ടും)
മതജാതിഭേദങ്ങളില്ലാതെയെത്തുന്ന മനസ്സുകൾക്കാശ്വാസം നൽകേണമേ...
നിന്റെ മനസ്സിലെ കരുണ കണ്ടൊഴിയേണമേ... (പറശ്ശിനി)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts