കാണണം കണി കാണണം
ഭക്തി ഗാനമാലിക
Kaananam Kani Kaananam (Bhakti Gaanamaalika)
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംടി ജി ലിംഗപ്പ
ഗാനരചനകെ ജി മേനോന്‍
ഗായകര്‍പി ലീല
രാഗംദര്‍ബാരി കാനഡ
ഗാനത്തിന്റെ വരികള്‍
Last Modified: December 26 2023 14:45:40.


കാണണം കണികാണണം മണികണ്ഠനേ കണികാണണം(2)
ദർശനം തവ ദർശനം എനിക്കേകണേ ശബരീശനേ..(2)
(കാണണം)

സ്വാമി തൻ നാമ കീർത്തനം പാടി
സ്വാമി തൻ നാമ കീർത്തനം പാടി
മാനസം നിന്നിലർപ്പിച്ചു..
നാലുപാടും മറന്നു നിന്നുടെ
രൂപം മാത്രം ഉറപ്പിച്ചു...(കാണണം)

നീ കൊളുത്തിയ ജീവ നാളമായ്
നിൻ നട മുന്നിൽ നിൽക്കും ഞാൻ(2)
കാലമത്രയും കാത്തിരിക്കും
കോവിലിൽ നട തന്നിൽ ഞാൻ.(കാണണം)

നിന്നിൽ അർപ്പിച്ചോരാത്മ വിശ്വാസം
മണ്ണടിയും വരേയ്കും ഞാൻ (2)
മാമകാത്മാവിൻ നാദ സ്പന്ദന-
ഗീതം നിൽക്കും വരേയ്കും ഞാൻ..
(കാണണം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts