സുന്ദരിയേ സുന്ദരിയേ
എന്റെ അമ്പാടി കണ്ണൻ
Sundariye Sundariye (Ente Ambaadi Kannan)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംപട്ടണക്കാട്പുരുഷോത്തമന്‍
ഗാനരചനപ്രകാശ്‌ പി മാവേലിക്കര ,പി ജയദേവ്
ഗായകര്‍ഷീബ ,ഷൈനി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 04 2012 19:05:43.

സുന്ദരിയേ സുന്ദരിയേ സുന്ദരിയേ
സുന്ദരി യശോദ തന്നുടെ നന്ദ നന്ദ കുചേഷ്ടിതം (2)
കണ്ണനു വേണ്ടി രണ്ട് കിണ്ണപ്പം വാർത്തു വെച്ചു (2)
കള്ളക്കണ്ണൻ വന്ന് കിണ്ണപ്പം തിന്നിട്ട്
മണ്ണപ്പം വെച്ചിട്ടനങ്ങാതെ പോയെടീ
(സുന്ദരിയേ സുന്ദരിയേ …)

ഗോക്കളെ മേയ്ക്കുമവൻ കാണാതെ കാത്ത നേരം
നാലഞ്ചു ബാലയതിൽ പാലു ഞാൻ കാച്ചി വെച്ചു
കള്ളക്കണ്ണൻ വന്നു പാലു കവർന്നിട്ടു
പാലയുടച്ചങ്ങനങ്ങാതെ പോയെടീ
(സുന്ദരിയേ സുന്ദരിയേ …)

കാർമുകിൽ വർണ്ണനവൻ പെണ്മണികൾ അറിയാതെ
കാളിന്ദീതീരമതിൽ ഗോപികമാർ നീരാടുമ്പോൾ (2)
കള്ളക്കണ്ണൻ വന്ന് ചേല കവർന്നിട്ട-
രയാലിൻ കൊമ്പത്തനങ്ങാതിരുന്നെടീ
(സുന്ദരിയേ സുന്ദരിയേ …)

സച്ചിദാനന്ദൻ കൃഷ്ണൻ മനസ്സിൽ നിറയുമ്പോൾ

ലോകാധിനാഥൻ തന്റെ ബാലലീലാ കഥകൾ (2)
കാലേയുണർന്നങ്ങ് പാരായണം ചെയ്കിൽ
കാലദോഷങ്ങളൊഴിഞ്ഞശ്വര്യം വരും
(സുന്ദരിയേ സുന്ദരിയേ …)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts