നഗ്നപാദനായ്
എന്റെ ബാപ്പു
Nagnapaadanaay (Ente Bappu)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംകെ പി ഉദയഭാനു
ഗാനരചനപെരുമ്പുഴ ഗോപാലകൃഷ്ണന്‍
ഗായകര്‍കെ പി ഉദയഭാനു
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: May 28 2012 02:15:26.

നഗ്നപാദനായി സത്യശീലനായ് പ്രിയഗുരോ വീണ്ടും വരൂ
ജീവിതരഥ്യകളിൽ ജീവിതരഥ്യകളിൽ പ്രിയഗുരോ വീണ്ടും വരൂ
(നഗ്നപാദനായ്…)

നിന്റെ കാല്പാടുകൾ തേടുന്നു ഭാരതം
നിൻ കർമ്മവീഥികൾ തേടുന്നു ഭാരതം (2)
പോരൂ മഹാഗംഗാപ്രവാഹമായ് നാടിന്റെ
ഹൃദയസാനുക്കളിൽ വീണ്ടും വരൂ
പ്രിയഗുരോ വീണ്ടും വരൂ
(നഗ്നപാദനായ്…)

ഇവിടെ ചരിത്രം കുറിച്ചിട്ടു നിന്റെ പിർ
ചുടുചോര വാർന്നിടും അന്ത്യാക്ഷരങ്ങളായ് (2)
ഇനി വരാനുള്ള യുഗത്തിന്റെ ശബ്ദമായ്
പ്രിയഗുരോ വീണ്ടും വരൂ
പ്രിയഗുരോ വീണ്ടും വരൂ
(നഗ്നപാദനായ്…)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts