ഗോകുലം
പഞ്ചാമൃതം 2
Gokulam (Panchaamrutham (II))
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംനാരായണി
ഗാനത്തിന്റെ വരികള്‍
Last Modified: January 25 2021 10:03:54.
ഗോകുലം പോലെഴും ഗുരുവായൂര്‍
മതിലകത്തോടിയെത്തീടുവാന്‍ മോഹം
ആ മണിവര്‍ണ്ണന്‍റെ അവതാര ലീലകള്‍
ആലപിക്കാനൊരേ മോഹം
എനിക്കാലപിക്കാനൊരേ മോഹം

നിര്‍മ്മാല്യ ദര്‍ശന പുണ്യത്തിലങ്ങനെ
നീരാടി നില്‍ക്കുവാന്‍ മോഹം
തൃക്കാലടികളില്‍ കെട്ടിപ്പിടിച്ചൊന്നു
പൊട്ടിക്കരയുവാന്‍ മോഹം
എന്നും പൊട്ടിക്കരയുവാന്‍ മോഹം

എത്രകണ്ടാലും മതിയെന്നു തോന്നാത്ത
കൃഷ്ണാട്ടം കാണാനും മോഹം
അമ്പാടി കണ്ണനേ അടിമുടിയെപ്പൊഴും
കണ്ടിരിക്കാനൊരേ മോഹം
എപ്പൊഴും കണ്ടിരിക്കാനൊരേ മോഹ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts