വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | ഉമ്പായി |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | ഉമ്പായി |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:31:54.
ഓഹോ ഓ..ആ..ആ..ആ...ഓ..ആ..ഓ.. ഗാനപ്രിയരേ ആസ്വാദകരേ ഗസൽമാല ചൂടാൻ വരൂ (2) മാനസ ചഷകത്തിൽ സ്വരരാഗങ്ങൾ തൻ മധുരം നേദിക്കാം ഞാൻ (ഗാനപ്രിയരേ ആസ്വാദകരേ...) അമീർ ഖുസ്രുവും മിർസാ ഖാലിബും അനശ്വരമാക്കിയ ഗസലുകളേ (2) നിങ്ങൾക്ക് പിൻപേ മലനാട്ടിലെത്തിയ നിരുപമ കവിതകൾ പാടാം ഞാൻ (ഗാനപ്രിയരേ ആസ്വാദകരേ...) ആയിരം കവികൾ ഗായക നിരകൾ അനുദിനം പൂജിച്ച കവിതകളേ (2) നിങ്ങൾ തൻ ശ്രുതിലയ സീമകൾ ചുംബിച്ച നിരവദ്യ ഗാനങ്ങൾ പാടാം ഞാൻ (ഗാനപ്രിയരേ ആസ്വാദകരേ...) | |