കല്ലല്ല മരമല്ല
ഗസൽമാല
Kallalla maramalla (Ghazalmaala)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഉമ്പായി
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:55.

കല്ലല്ല മരമല്ല കാരിരുമ്പല്ലൊരു
മുല്ലപ്പൂവാണു നിൻ മാനസം (2)
മുത്തം തരും നേരം രാഗം പൊഴിയുന്ന
മുരളികയാണു നിൻ മാനസം
(കല്ലല്ല മരമല്ല..)

കവിളത്ത് ചാലിടും ശോകത്തിൽ വന്നെന്റെ
കണ്ണുനീർ മായ്ക്കുന്നു നിൻ ചിരി
കണ്ണുനീർ മായ്ക്കുന്നു നിൻ ചിരി (കവിളത്ത്..)
നിത്യ ദുഃഖത്തിന്റെ പാഴ് മരുഭൂവിൽ
നീയൊരു പൂവിട്ട വല്ലരി
(കല്ലല്ല മരമല്ല..)

പാഴിരുൾ മൂടുന്ന രാവിലും നിന്നുടെ
പവിഴ പൊൻ ചുണ്ടൊരു നെയ്ത്തിരി
പവിഴ പൊൻ ചുണ്ടൊരു നെയ്ത്തിരി (പാഴിരുൾ..)
സ്വപ്നങ്ങൾ വാടിക്കൊഴിയുന്ന നേരത്തും
സ്വർഗ്ഗം തുറക്കുന്ന സുന്ദരി
(കല്ലല്ല മരമല്ല..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts