ഒരു നിളാതീരത്തു
ഒരു മുഖം മാത്രം
Oru nila theerathu (Oru Mukham Matram)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംഉമ്പായി
ഗാനരചനപ്രദീപ് അഷ്ടമിച്ചിറ
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:55.

ഒരു നിളാതീരത്ത് ഒരുങ്ങി വന്നെത്തുന്ന
ശരത്കാല ശശിലേഖ പോലെ (2)
മനസ്സിന്റെ ഉമ്മറ വാതില്ക്കലെന്തിനു
ഒരു വട്ടം കൂടി നീ വിരുന്നു വന്നു
എന്റെ പ്രിയസഖി എനിക്കായ് ഒരുങ്ങി വന്നു
(ഒരു നിളാതീരത്ത്..)

അവളുടെ തളിരധരങ്ങൾക്ക് മായാത്ത അരുണിമയുണ്ടായിരുന്നു
ഒട്ടേറെ പറയുവാൻ ദാഹമുണ്ടായിരുന്നു (2)
മഷിയെഴുതാത്തൊരാ കരിമിഴിപ്പൂക്കളിൽ
കനവുകളേറേയുണ്ടായിരുന്നു
പ്രണയത്തിൽ മധുരിമയേറേയുണ്ടായിരുന്നു
(ഒരു നിളാതീരത്ത്..)

തീരാത്ത പരിഭവം കൊണ്ടവളിന്നുമെൻ മൂകത കാണാൻ കൊതിച്ചിരുന്നു
എന്റെ ജീവനെ കുളിരണിയിച്ചിരുന്നു (2)
ഇതു വരെ മീട്ടാത്ത തന്ത്രികൾക്കായെന്റെ വിരലുകൽ മോഹിച്ചിരുന്നു
ഇന്നുമെൻ ശ്രുതിലയം അവൾ മാത്രമായിരുന്നു
(ഒരു നിളാതീരത്ത്..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts