വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | ഉമ്പായി |
ഗാനരചന | വേണു വി ദേശം |
ഗായകര്‍ | ഉമ്പായി |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:31:57.
കിനാവിലെന്തിനു പനീർമഴയായ് അലിഞ്ഞു മാഞ്ഞു പോയ് നിലാവു പെയ്യുമീ കുളിർ രാവിൽ നീ നീറിയാഴ്ന്നു പോയ് (കിനാവിലെന്തിനു...) അകതാരിൽ നിൻ മുഖം അനുഭൂതിയായ് അതീത സ്വപ്നമായ് (2) ആകാശസീമയിൽ ഒരു താരമായ് പൊലിഞ്ഞലിഞ്ഞു പോയ് (2) ഏകാന്താമാമീ രാത്രി തൻ നിനവുകളാർക്കറിയാം (2) ഏറുന്ന നോവിൽ നീ ഒരു സാന്ത്വനമായ് വന്നീടുമോ സഖീ (2) പരമമാം പ്രേമമാം പരമേശ്വരൻ നിറവേറ്റിടുന്നു സർവവും (2) പാരിതിൽ തേങ്ങലായ് വ്യാമോഹമായ് നാമൊടുങ്ങുമോ (2) (കിനാവിലെന്തിനു...) | |